Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DamInspection

മു​ല്ല​പ്പെ​രി​യാ​റി​ൽ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി; റി​പ്പോ​ർ​ട്ട് 15 ദി​വ​സ​ത്തി​ന​കം

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യി സ​മി​തി ചെ​യ​ർ​മാ​ൻ ബ​ൽ​രാ​ജ് ജോ​ഷി. റി​പ്പോ​ർ​ട്ട് 15 ദി​വ​സ​ത്തി​ന​കം ദേ​ശീ​യ ഡാം ​സു​ര​ക്ഷ അഥോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഘ​ട​ക​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് ബ​ൽ​രാ​ജ് ജോ​ഷി വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് നി​ഷ്പ​ക്ഷ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ചം​ഗ വി​ദ​ഗ്ധ സ​മി​തി മു​ല്ല​പ്പെ​രി​യാ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദേ​ശീ​യ ജ​ല​വൈ​ദ്യു​ത കോ​ർ​പ​റേ​ഷ​ൻ മു​ൻ സി​എം​ഡി ബ​ൽ​രാ​ജ് ജോ​ഷി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ഡീ​ഷ ജ​ല​വി​ഭ​വ വ​കു​പ്പ് മു​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി അ​ശു​തോ​ഷ് ദാ​സാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ ​ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് 2022ൽ ​മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ​താ​യി സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​ല​വി​ലെ വി​ദ​ഗ്ധ സ​മി​തി​യു​ടെ ന​ട​പ​ടി​ക​ൾ.

Latest News

Corehub Up